റിയാദ് – റിയാദിലെ ലെബൻ ഡിസ്ട്രിക്ടിൽ അൽഖഫ്ജി റോഡിൽ അമിത വേഗതയിൽ നിയന്ത്രണം വിട്ട കാർ ഫാർമസിയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ കാറിനും അൽനഹ്ദി ഫാർമസിയുടെ മുൻവശത്തിനും കേടുപാടുകൾ സംഭവിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.