‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങൾ ആരംഭിച്ചു. ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിൽ ജിദ്ദ പ്രൊമെനേഡ് ആർട്ട് ഓഫ് വാട്ടർ ഫ്രണ്ടിൽ ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഡ്രോൺ വിമാനങ്ങളുടെ ലേസർ ഷോ, വെടിക്കെട്ട്, വിഷ്വൽ ഡിസ്പ്ലേകൾ, ട്രാവൽ ഷോകൾ എന്നിവയോടെ സീസൺ പരിപാടികൾക്ക് തുടക്കമായത്. നിരവധിപേരാണ് ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയാകാനെത്തിയത്. ദേശീയ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുക, യുവതീയുവാക്കൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുക, ജിദ്ദ നഗരത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം വർധിക്കുക എന്നിവയാണ് സീസൺ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.