ജിദ്ദ- സൗദി അറേബ്യയിലെ ജിസാൻ തീരത്ത് ഭൂചലനം രേഖപ്പെടുത്തി. ജിസാനിൽ നിന്ന് 152 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ചെങ്കടലിലാണ് ഭൂചലനം ഉണ്ടായത്. 21.5 കിലോമീറ്റർ ആഴത്തിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ വക്താവ് താരിഖ് അബ അൽഖൈൽ പ്രസ്താവനയിലൂടെ അറിയിച്ചു.
