റിയാദ്: സൗദി അറേബ്യയെയും ബഹ്‌റൈനിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലെ യാത്രാനടപടികൾ കൂടുതൽ സുഗമമാക്കിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അതിർത്തിയിൽ എത്തുന്നതിന് മുമ്പേ പാലത്തിന്റെ ടോളും വാഹനത്തിന്റെ ഇൻഷുറൻസും അബ്ശിർ വഴി അടക്കാവുന്നതാണ്.
സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായ), സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ജനറൽ കോർപ്പറേഷൻ ഫോർ ദി കിംഗ് ഫഹദ് കോസ്‌വേ എന്നിവയുടെ പങ്കാളിത്തത്തോടെയാണിത്. അബ്ശിറിൽ എകൗണ്ടുള്ള എല്ലാ വിദേശികൾക്കും സ്വദേശികൾക്കും ഈ സംവിധാനം ഉപയോഗിക്കാനാകും. അബ്ശിറിൽ ലോഗിൻ ചെയ്ത് മൈ സർവീസസിൽ അദർ സർവീസിൽ അബ്ശിർ സഫർ എന്ന ഒബ്ഷൻ കാണാം. ഇവിടെ ക്രിയേറ്റ് ട്രാവൽ റിക്വസ്റ്റ് ക്ലിക്ക് ചെയ്ത് പണമടക്കാം.
നിലവിൽ പാലത്തിലെ പ്രത്യേക കേന്ദ്രത്തിൽ നേരിട്ടാണ് പണമടക്കുന്നത്. അബ്ശിർ വഴി പണമടക്കുന്നതോടെ ഈ കൗണ്ടറിൽ കാത്തുനിൽക്കേണ്ടതില്ല.