റിയാദ്- റിയാദിലെ കിംഗ് ഫഹദ് റോഡിലേക്ക് ട്രക്കുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി ഗതാഗത വകുപ്പ് വ്യക്തമാക്കി. ട്രക്കുകൾക്ക് അനുവദിച്ച റോഡുകളിൽ മാത്രമേ അവ പ്രവേശിക്കാൻ പാടുള്ളൂ. ട്രക്കുകളുടെ സഞ്ചാരം ഓട്ടോമാറ്റിക്കായി വിലയിരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ അക്കാര്യം അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കിംഗ് ഫഹദ് റോഡ് റിയാദ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണ്.