കോഴിക്കോട് കൊയിലാണ്ടി സ്വദേശി റിയാദില്‍ മരിച്ചു. റിയാദ് ബത്ഹയില്‍ താമസിക്കുന്ന കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. കുഞ്ഞിക്കണ്ണന്- കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. ആറു മാസം പ്രായമായ കുട്ടിയുണ്ട്. ശ്യാമള, പ്രമീള സഹോദങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
