Search
Close this search box.

മദീനയിൽ കൊല്ലം സ്വദേശി നിര്യാതനായി

KOLLAM native

അബഹ: മദീനയിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കളിക്കൽ വീട്ടിൽ ഹുസൈൻ കുഞ്ഞു (59) ആണ് മരിച്ചത്. നേരത്തെ 16 വർഷത്തോളം അസീറിലെ മൊഹായിലിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം പ്രവാസം മതിയാക്കി മടങ്ങിയിരുന്നു.

രണ്ടു മാസങ്ങൾക്ക് മുമ്പ് പുതിയ വിസയിൽ മൊഹായിലിലുള്ള മകന്റെ അടുത്ത് എത്തിയതായിരുന്നു. മകനോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി പുറപ്പെട്ട ഹുസൈൻ കുഞ്ഞിന് തിങ്കളാഴ്ച മദീന സന്ദർശനത്തിനിടെ മസ്ജിദ് ഖിബ് ലത്തൈനിയിൽ വെച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

തുടർന്ന് മദീന ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. ഭാര്യ: നിസ. മകൻ: ഫഹദ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!