Search
Close this search box.

സൗദിയിൽ സന്ദർശക വിസയിലെത്തിയ കുടുംബത്തെ സ്വീകരിച്ചതിനു പിന്നാലെ പാകിസ്ഥാനി യുവാവ് മരിച്ചു

obituary

ജുബൈൽ- സൗദിയിൽ സന്ദർശക വിസയിലെത്തിയ കുടുംബത്തെ സ്വീകരിച്ചതിനു തൊട്ടു പിന്നാലെ പാകിസ്ഥാനി യുവവിന് മരണം. ജുബൈലിലെ ടെക്‌നിക്കാസ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ എൻജിനീയറായ ലാഹോർ സ്വദേശി മുഹമ്മദ് ആതിഫ് അബ്ബാസ് (35) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുടുംബം നാട്ടിൽനിന്നെത്തിയത്. ഞായറഴ്ച വെളുപ്പിന് രണ്ടിനാണ് മുഹമ്മദിന്റെ ഭാര്യയും മൂന്നു മക്കളും സന്ദർശന വിസയിൽ ദമാമിൽ എത്തിയത്. അസമയത്തെഡ്രൈവിംഗ് ഒഴിവാക്കാനായി ജുബൈലിൽ രാത്രി തങ്ങിയ ശേഷം താമസസ്ഥലമായ നാരിയയിലേക്ക് പിറ്റേന്ന് പകൽ പോകാൻ മുഹമ്മദ് തീരുമാനിക്കുകയായിരുന്നു. ജുബൈലിലെ താൽക്കാലിക താമസസ്ഥലത്ത് ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ജുബൈലിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി.

സഫ്‌വാനിയക്ക് അടുത്ത് തനാജിബ് മർജാൻ പ്രോജെക്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!