റിയാദ്- റിയാദ് അൽ ഖലീജിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51 )ആണ് മരിച്ചത്. സതീഷ് കുമാർ രണ്ടു മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് എയർ ലങ്ക വിമാനത്തിൽ റിയാദ് എയർപോർട്ടിൽ എത്തിയത്. ഞായർ രാവിലെ സുഹൃത്തുക്കൾ റൂമിൽ എത്തിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. സ്വാഭാവിക മരണമെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം എയർ ലങ്ക വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കൾ ഏറ്റുവാങ്ങി മൃതദേഹം സ്വദേശത്ത് സംസ്ക്കരിച്ചു. മാതാവ്: കൃഷ്ണമ്മ. ഭാര്യ: ജനനി നിർമല. മക്കൾ: കാവ്യ, കൃഷ്ണ.