റിയാദ്- കൊല്ലം ഉമയനല്ലൂര്‍ സ്വദേശി സുല്‍ഫി റഷീദ് റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. മൃതദേഹം റിയാദ് ശുമൈസി കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.