ജിദ്ദ: ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ് മരിച്ചത്. ജിദ്ദയിൽ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പിതാവ്: പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്.