ജിദ്ദ – പതിനഞ്ചില്‍ കൂടുതല്‍ സീറ്റുള്ള ബസുകള്‍ ഓടിക്കാന്‍ വലിയ ബസുകള്‍ ഓടിക്കാനുള്ള പ്രത്യേക ലൈസന്‍സ് നേടേണ്ടത് നിര്‍ബന്ധമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. തന്റെ പക്കല്‍ 15 സീറ്റുള്ള ബസും 50 സീറ്റുമുള്ള ബസും ഉണ്ടെന്ന് അറിയിച്ചും ഇവ ഓടിക്കാന്‍ ഏതിനം ലൈസന്‍സ് ആണ് ആവശ്യമുള്ളത് എന്ന് ചോദിച്ച് പ്ര ഉപയോക്താവ് നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.