Search
Close this search box.

ജിദ്ദയിലെ ലൈൻ ബസുകൾ 30 ദിവസത്തിനകം ഏൽപ്പിക്കാൻ നിർദ്ദേശം

line bus

റിയാദ്- ജിദ്ദ നഗരങ്ങളിൽ വർഷങ്ങളോളം സർവീസ് നടത്തിയിരുന്ന ലൈൻ ബസുകൾ 30 ദിവസത്തിനകം ഏൽപ്പിക്കണമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഈ ബസുകൾ നേരത്തെ തന്നെ ഏൽപ്പിക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിലർ ബസുകളെ നൽകിയിരുന്നില്ല. ഇവർ നടപടികൾ പൂർത്തിയാക്കി ഉടൻ ബസുകൾ കൈമാറണമെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.

ലൈൻ ബസ് സർവീസുകൾ നിർത്തിവെക്കുന്നതിന് പകരം ജിദ്ദയിലും റിയാദിലും ആധുനിക ഗതാഗത സേവനം ഏർപ്പെടുത്തുന്നതിനും 2017 ഒക്‌ടോബർ 31 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. കാലപ്പഴക്കം മൂലം പഴകിപ്പൊളിഞ്ഞ ബസുകളാണ് ലൈൻ ബസ് സർവീസിന് ഉപയോഗിച്ചിരുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് രാജ്യത്ത് ദൃശ്യമായ അഭിവൃദ്ധിക്കും പുരോഗതിക്കും അനുസൃതമായി ആധുനിക ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചത്. തുടർന്ന് ലൈൻ ബസ് സർവീസുകൾക്കു പകരം പുതിയ ബസ് സർവീസുകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി, റിയാദ് വികസന അതോറിറ്റി, മെട്രോ ജിദ്ദ കമ്പനി എന്നിവയെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. ലൈൻ ബസ് ഉടമകളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികൾ വിശദമായി പഠിക്കാനും ഈ കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു.

സാപ്റ്റ്‌കോ കമ്പനിയിൽ ആകർഷമായ വേതനത്തിന് ഡ്രൈവർ ജോലി, പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാമൂഹിക വികസന ബാങ്കിൽ നിന്ന് വായ്പ, അവശരായ ഡ്രൈവർമാർക്ക് സാമൂഹിക സുരക്ഷാ പദ്ധതി വഴി പ്രതിമാസ സാമ്പത്തിക സഹായം എന്നീ മൂന്നു നിർദേശങ്ങളാണ് ലൈൻ ബസ് ഉടമകൾക്കു മുന്നിൽ കമ്മിറ്റി മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് ബസുകൾ ഏൽപ്പിക്കാൻ ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!