Search
Close this search box.

സൗദിയിൽ ചന്ദ്രഗ്രഹണം ദൃശ്യമായി

lunar eclipse

ജിദ്ദ – സൗദിയിലും അറബ് രാജ്യങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമായി. ഇന്നലെ (ശനി)രാത്രി 10.35 മുതൽ 11.52 വരെയാണ് ചന്ദ്രഗ്രഹണം ദൃശ്യമായത്. 11.14-നാണ് ഏറ്റവും വ്യക്തമായി ചന്ദ്രഗ്രഹണം കാണാനായത്. സൗദിക്കും അറബ് രാജ്യങ്ങൾക്കും പുറമെ യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ആഫ്രിക്കയിലും ഏഷ്യയിലും ഓസ്ട്രേലിയയിലും ഭാഗിക ചന്ദ്രഗ്രഹണം അനുഭവപ്പെട്ടു. സൗദിയിൽ ഒരു മണിക്കൂറും 17 മിനിറ്റും ഗ്രഹണം നീണ്ടുനിൽക്കും. ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണിത്. ചന്ദ്രഗ്രഹണത്തോട് അനുബന്ധിച്ച് പള്ളികളിൽ നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!