Search
Close this search box.

കനത്ത മഴ: ജിദ്ദയിൽ പലയിടത്തും റോഡുകൾ അടച്ചു

road

ജിദ്ദ- കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നിരവധി റോഡുകൾ ജിദ്ദ നഗരസഭ അടച്ചു ഗതാഗതം തിരിച്ചുവിട്ടു. ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, ഫലസ്തീൻ സ്ട്രീറ്റ് എന്നിവ അടച്ചു. വാഹനങ്ങൾ അൽഹറമൈൻ റോഡിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.

ടണലുകളിലെയും ഡ്രെയിനേജുകളിലെയും വെള്ളം വറ്റിക്കാനും മാലിന്യങ്ങൾ കളയാനും ജിദ്ദ നഗരസഭ തീവ്രയത്‌നം നടത്തുന്നുണ്ട്. ചില റോഡുകൾ ഇതിനോടകം തുറന്നിട്ടു. ഇതുവഴി യാത്ര ചെയ്യുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ ഇന്ന് (ഞായർ) സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ സ്‌കൂളിനും അവധി പ്രഖ്യപിച്ചിട്ടുണ്ട്.

ജിദ്ദ യൂനിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയും ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് ഡിസ്റ്റൻസ് രീതിയിൽ ക്ലാസ് നടക്കുമെന്ന് സർവകലാശാലകൾ അറിയിച്ചു. മക്ക, ജുമൂം, ബഹ്‌റ, അൽകാമിൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുൻഫുദയിലെ സ്‌കൂളുകൾക്ക് ഖുൻഫുദ വിദ്യാഭ്യാസ വകുപ്പും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളിലും മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ആയി ക്ലാസ് നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!