മക്ക – മക്കയിലെ കിംഗ് അബ്ദുൽ അസീസ് റോഡ് തിങ്കളാഴ്ച മക്ക ഡെപ്യൂട്ടി അമീർ പ്രിൻസ് ബദർ ബിൻ സുൽത്താൻ താൽക്കാലികമായി ഉദ്ഘാടനം ചെയ്തു. മസാർ ഡെസ്റ്റിനേഷന്റെ ഉടമയും ഡെവലപ്പറുമായ ഉമ്മുൽ ഖുറ ഫോർ ഡെവലപ്മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ കമ്പനി, മസാർ ഡെസ്റ്റിനേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകുന്നതുവരെ സെൻട്രൽ ഹറം ഏരിയയിലെ ബസുകൾക്കും ചില ഹോട്ടലുകളിലെ അതിഥികൾക്കും താൽക്കാലികമായി റോഡ് തുറന്നുകൊടുത്തു. ഓരോ ദിശയിലും 3.65 കിലോമീറ്റർ നീളവും 40 മീറ്റർ വീതിയുമാണ് റോഡിനുള്ളത്.
4.46 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രാൻഡ് മോസ്കിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഓരോ ദിശയിലും മൂന്ന് പാതകളുള്ള സർവീസ് ലക്ഷ്യമിട്ടുള്ള ആദ്യ റിങ് റോഡ് പൂർത്തിയാക്കാനുള്ള പദ്ധതിയും ഡെപ്യൂട്ടി അമീർ ഉദ്ഘാടനം ചെയ്തു.
ജബൽ അൽ-കഅബ റോഡ്, പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡ്, മസർ ഡെസ്റ്റിനേഷൻ, ജബൽ ഒമർ ഹോട്ടൽസ്, അജ്യാദ് സ്ട്രീറ്റ്, കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് (അബ്രജ് അൽ-ബൈത്ത് ടവേഴ്സ്), മക്ക കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് കമ്പനി എന്നിവയെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
ചടങ്ങിൽ ബദർ രാജകുമാരൻ മസാർ ഡെസ്റ്റിനേഷന്റെ പ്രവർത്തന പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി അമീറിനൊപ്പം നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് എന്നിവർ പങ്കെടുത്തു.
ഉമ്മുൽ ഖുറ ഫോർ ഡെവലപ്മെന്റ് ആൻഡ് റീ കൺസ്ട്രക്ഷൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല സാലിഹ് കമൽ, കമ്പനി സിഇഒ യാസർ അബു അതീഖ്, സീനിയർ എക്സിക്യൂട്ടീവുകൾ എന്നിവർ ഡെപ്യൂട്ടി അമീറിനെയും മന്ത്രിമാരെയും സ്വീകരിച്ചു.
മക്ക സിറ്റിക്കും ഹോളി സൈറ്റുകൾക്കുമുള്ള റോയൽ കമ്മിഷന്റെ നിർദേശപ്രകാരമാണ് കിംഗ് അബ്ദുൽ അസീസ് റോഡ് താൽക്കാലികമായി തുറന്നത്.