ഖമീസ് മുഷൈത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖമീസില്‍ മലയാളി നിര്യാതനായി. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ പുലിമുണ്ട സ്വദേശി കക്കാട്ടുമ്മല്‍ ഹംസയുടെ മകന്‍ സൈനുല്‍ ആബിദ്(50) ആണ് മരിച്ചത്. പതിനാറ് വര്‍ഷമായി ഖമീസ്മുഷൈത്തില്‍ ബക്കാല ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഒമ്പത് മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്ന് എത്തിയത്. നെഞ്ച് വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഖമീസ് മുഷൈത്ത് മദനി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.
ഖമീസ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ മറവു ചെയ്യും. മാതാവ് ബീവി. ഭാര്യ: ലൈല കബീറത്ത്. മക്കള്‍ നാഷിദ, നാഫി.സഹോദരന്‍: അയ്യൂബ്
