മക്ക- മക്കയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറയിലെ അനസ് മാട്ടറ (23) ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഷറായ ബ്രോസ്റ്റഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. കട അടച്ച് അകത്ത് വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. അവിവാഹിതനായിരുന്നു. പിതാവ് കുഞ്ഞിമുഹമ്മദ് ഖത്തറിലാണ്. മാതാവ് സുനിത. ഹാരിസ്, ഹർഷ എന്നിവർ സഹോദരങ്ങളാണ്.