ജിദ്ദ- മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക നിര്യാതയായി. പള്ളിക്കര തറമറ്റം പരേതനായ അബൂബക്കറിന്റെ ഭാര്യ സുലൈഖ (73) ആണ് മരിച്ചത്.
മൃതദേഹം മക്കയിൽ ഖബറടക്കും. മക്കൾ: സഹീറ, സമീന (ഹയർ സെക്കണ്ടറി അധ്യാപിക), ഷെറീന (കാലടി സർവകലാശാല ജീവനക്കാരി), ഷമീർ (എസ് എസ് എം പോളിടെക്നിക് കോളേജ് തിരൂർ, അധ്യാപകൻ). മരുമക്കൾ: ബഷീർ എ.എം (കുന്നത്തുനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്), ബഷീർ പി.ഐ (പ്രിൻസിപ്പൽ എസ് എസ് എം പോളിടെക്നിക് കോളേജ് തിരൂർ), അൻവർ (ബാങ്ക് ജീവനക്കാരൻ), മുഹ്സിന ഷമീർ.