Search
Close this search box.

സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

obituary

ഹായില്‍- സൗദി അറേബ്യയിലെ ഹായിലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ധിഖിന്റെ മകന്‍ ജംഷീര്‍ (30) ആണ് വാഹനാപകടത്തില്‍ മരിച്ചത്.

ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയില്‍ ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ മറ്റൊരു സ്വദേശി പൗരന്റെ വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മാതാവ് ജമീല, തസ്ലിബാനു ആണ് ഭാര്യ. മൃതദേഹം അല്‍ ഹൈത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ തന്നെ ഖബറടക്കം നടത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!