തായിഫ്- ഉംറ നിർവഹിക്കാൻ ഒമാനിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി തായിഫിൽ നിര്യാതനായി. കണ്ണൂർ ഇരിക്കൂർ ആയിപ്പുഴ പട്ടാന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ (73)ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
ഒമാനിൽ നിന്നു ഭാര്യക്കും, മക്കൾക്കുമൊപ്പം മക്കയിലേക്കുള്ള യാത്രാമധ്യേ ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്ന് തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.
ഭാര്യ: സഫിയ, മക്കൾ: സൈനുദ്ദീൻ (ഒമാൻ), സൈഫുദ്ധീൻ (ഒമാൻ), ഷറഫുദ്ദീൻ, സഫീറ. മരുമക്കൾ: ആഷിഖ്, റാഷിദ ഹാഫിസ, ശബ്ന. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച തായിഫ് മസ്ജിദ് അബ്ദുള്ളാഹിബ്നു അബ്ബാസ് മഖ്ബറയിൽ ഖബറടക്കി.