വിമാന യാത്രക്കിടയിൽ രോഗം ബാധിച്ച സൗദി വനിതക്ക് മലയാളി ഡോക്ടർ രക്ഷകനായി

malayali doctor

ദമാം: ജിദ്ദ-ദമാം വിമാന യാത്രക്കിടയിൽ മലയാളി ഡോക്ടറുടെ കൃത്യസമയത്തെ ഇടപെടൽ സ്വദേശി വനിതയുടെ ജീവനു രക്ഷിയായി. കിഴക്കൻ പ്രവിശ്യയിലെ ബദർ മെഡിക്കൽ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജുബൈൽ ബദർ അൽ ഖലീജ് മെഡിക്കൽ സെന്ററിലെ ഇന്റേണിസ്റ്റ് ഡോ. മുഹമ്മദ് ഫവാസിന്റെ ഇടപെടലാണ് സൗദി വനിതയുടെ ജീവൻ രക്ഷിച്ചത്.

ശനിയാഴ്ച ഡോ. ഫവാസ് വിശുദ്ധ ഉംറ നിർവ്വഹിച്ചതിന് ശേഷം വൈകിട്ട് ആറരക്കുള്ള ഫ്‌ളൈ അദീൽ വിമാനത്തിലാണ് ജിദ്ദയിൽ നിന്നും ദമാമിലേക്ക് യാത്ര തിരിച്ചത്. വിമാനം പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിനു ശേഷം ക്യാപ്റ്റന്റെ അടിയന്തിര സന്ദേശം വരികയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സ്വദേശി വനിതയുടെ കൂടെ രണ്ടു വയസുള്ള ഒരു കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത സീറ്റിലെ യാത്രക്കാരുടെ വിവരമനുസരിച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് അബോധാവസ്തയിലാവുകയുമായിരുന്നു.

എയർ ഹോസ്റ്റസ് നൽകിയ ഫസ്റ്റ് എയ്ഡ് ബോക്‌സിൽ മതിയായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ കൃത്യമായ രോഗ നിർണ്ണയം നടത്താൻ ബുദ്ധിമുട്ടാണെന്നും കൂടുതൽ മെഡിക്കൽ ഉപകരണങ്ങളും അത്യാവശ്യമായ മരുന്നുകളും ലഭിക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. എയർ ലൈൻ ചട്ടമനുസരിച്ച് ഗവൺമെന്റ് അംഗീകൃത ഡോക്ടറാണെന്നു സ്ഥിരീകരിച്ചതിനു ശേഷമേ കൂടുതൽ ഉപകരണങ്ങളും മരുന്നുകളും ഉള്ള എയ്ഡ് ബോക്‌സ് നൽകാൻ കഴിയൂ എന്നതിനാൽ വിമാനത്തിലെ ക്യാപ്റ്റൻ തന്നെ നേരിട്ട് ഇടപെട്ടു അനുമതി നൽകി.

പരിശോധനയിൽ ആസ്മാറ്റിക് അറ്റാക്ക് ആണ് അബോധാവസ്ഥയിൽ ആവാൻ കാരണമെന്നു കണ്ടതോടെ പ്രതിരോധ മരുന്നുകളും ഇഞ്ചക്ഷനും നൽകി. അധികം വൈകാതെ ഇവർ അപകട നില തരണം ചെയ്തു. ആറു മാസം ഗർഭിണിയായ ഈ സ്വദേശി വനിത ആസ്മ രോഗത്തിന് വളരെ നേരത്തെ മുതൽ തന്നെ ചികിത്സയിലായിരുന്നു. ഇവർ അബോധാവസ്ഥയിലായ സമയം തന്നെ ക്യാപ്റ്റൻ അടിയന്തര ലാന്റിംഗിനു എയർ പോർട്ട് അധികൃതരുമായ അനുമതി ചോദിച്ചതിനാൽ റിയാദ് എയർ പോർട്ടിൽ വിമാനം ലാന്റ് ചെയ്യാൻ അനുമതി ലഭിക്കുകയും വിമാനം ലാന്റ് ചെയ്യുകയും ചെയ്തു. വിമാനത്തിൽ അടിയന്തിര ചികിത്സ നൽകിയ ഡോക്ടർ ഫവാസിനെ വിമാനത്തിലെ ക്യാപ്റ്റനും ജീവനക്കാരും മറ്റു യാത്രക്കാരും അഭിനന്ദനങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!