ഖമീസ് മുശൈത്ത്- സൗദി അറേബ്യയിലെ ഖമീസില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേരി പാലക്കുളം തടവള്ളിയില്‍ പൂഴിക്കുത്തു അബ്ദുറഹിമാന്റെ മകന്‍ മാനു എന്ന അബ്ദുല്‍ റസാഖ് (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഖമീസില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ബാത്ത് റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം ഖമീസ് ഹയാത്ത് ഹോസ്പിറ്റലിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ:റസിയ. മക്കള്‍: നജ് വ, നജില,നിഫ്മ, നവദീര്‍