Search
Close this search box.

മദീനയിൽ മലയാളി ഉംറ തീർഥാടക നിര്യാതയായി

umrah pilgrim

മദീന-മദീനയിൽ മലയാളി ഉംറ തീർഥാടക നിര്യാതയായി. വയനാട് പിണങ്ങോട് പുഴക്കൽ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരിച്ചത്.

ജനുവരി 23 ന് മകനും മരുമകളും ഉൾപ്പെടെയാണ് ഉംറ നിർവഹിക്കാനെത്തിയത്. മദീന സിയാറത്ത് കഴിഞ്ഞ് ബസിൽ മടങ്ങാൻ ഒരുങ്ങവേയാണ് മരണം സംഭവിച്ചത്. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മക്കൾ: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൾ ഗഫൂർ, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കൾ: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!