8 മാസത്തോളം തെരുവിൽ കഴിയേണ്ടി വന്ന യുവാവ് കേളി പ്രവർത്തകരുടെ ഇടപെടൽ കൊണ്ട് നാട്ടിലെത്തി

saudi keli

2022 മാർച്ചിൽ വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ള സനൽ ബാബു നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് റിയാദിലെത്തിയത്. എറണാകുളം അങ്കമാലി സ്വദേശി സനൽ ബാബു തെരുവിൽ ഉറങ്ങിയത് എട്ടു മാസം. കേളി കലാസാംസ്കാരിക പ്രവർത്തകർ സനൽ ബാബുവിൻറെ അവസ്ഥ കണ്ടറിഞ്ഞു നാട്ടിലെത്തിച്ചു. വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളയാളായിരുന്നു സനൽ ബാബു . ഐ.റ്റി.ഐ പഠനം പൂർത്തിയാക്കിയ സനൽ ഡീസൽ മെക്കാനിക്, ടെക്‌നിഷ്യൻ , ഓയിൽ ഗ്യാസ് ഫിറ്റർ തുടങ്ങിയ ജോലികളിൽ നൈപുണ്യം നേടിയിട്ടുണ്ട് . റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ പൈപ് ഫിറ്റർ ജോലിക്കായാണ് സനൽ ബാബു എത്തിയത് എന്നാൽ ജോലി
ഒരിടത്തു മാത്രമായിരുന്നില്ല സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ജോലിക്കായി കമ്പനി അയച്ചു. ആദ്യത്തെ മൂന്ന് മാസം ജിദ്ദയിലായിരുന്നു. അതിനാൽ മൂന്ന് മാസത്തേക്കുള്ള ഇക്കാമ ജിദ്ദയിൽ നിന്നായിരുന്നു എടുത്തത്. പിന്നീട് റിയാദിലേക്കു മടങ്ങി. തുടർന്നും മൂന്നു മാസത്തേക്ക് ഇക്കാമ പുതുക്കി ഇത്തരത്തിൽ നാലു തവണ ഇക്കാമ പുതുക്കി നൽകിക്കൊണ്ടിരുന്നു.

ഇതിന്റെ ബുദ്ധിമുട്ടു ഒഴിവാക്കാൻവേണ്ടി കമ്പനിയോട് സ്ഥിരം ഇഖാമ നൽകുകയോ അല്ലാത്ത പക്ഷം നാട്ടിലേക്കു തിരിച്ചയക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു. കമ്പനി ഇക്കാമ പുതുക്കി നൽകിയില്ലെന്ന് മാത്രമല്ല ജോലിയിൽ നിന്നും പിരിച്ചുവിടുകയും താമസ സ്ഥലത്തു നിന്നും ഇറക്കിവിടുകയും ചെയ്തു . ആദ്യ എട്ടു മാസം ജോലി ചെയ്തതിനുള്ള ശമ്പളം കമ്പനി നൽകിയിരുന്നു എന്നാൽ അവസാന മാസം നൽകിയ ശമ്പളം ഇക്കാമ പുതുക്കാത്തതിനാൽ ബാങ്കിൽ നിന്നും എടുക്കാനും കഴിഞ്ഞില്ല .

6 മാസം ജോലിയില്ലാതെ കഴിഞ്ഞ സനലിന് കമ്പനിയിലെ സഹപ്രവർത്തകരാണ് ഭക്ഷണം നൽകിയിരുന്നത് .
കമ്പനിയുടെ ഭാഗത്തുനിന്നും ഒരുതരത്തിലുമുള്ള പ്രതികരണവും ലഭിക്കാതെ വന്നപ്പോൾ സ്വമേധയാ ഇന്ത്യൻ എംബസിയിലെത്തിയെങ്കിലും അകത്തുകയറാൻ പോലും കഴിഞ്ഞില്ല. ഇതിനിടെ സനലിനെ കമ്പനി റൂമിൽ നിന്നും പുറത്താക്കി . ബന്ധുക്കളോ മറ്റു സുഹൃത്തുക്കളോ ഇല്ലാതിരുന്ന സനൽ ഒരു നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അഭയം തേടി. പകൽ സമയങ്ങളിൽ ബാഗുമായി ഷോപ്പിംഗ് മാളുകളിൽ അലഞ്ഞു നടക്കുകയും രാത്രിയിൽ കെട്ടിടത്തിൽ അഭയം തേടുകയുമായിരുന്നു. ഇങ്ങനെ നാല് മാസം പിന്നിട്ട ശേഷമാണ് ഒരു മലയാളിയെ കണ്ടുമുട്ടുന്നത്. തുടർന്ന് അദ്ദേഹം കേളിയുമായി ബന്ധപ്പെട്ടു . ജിദ്ദയിൽ എത്തുന്നതിനും എക്സിറ്റ് കിട്ടുന്നതിനുള്ള സഹായങ്ങളും കേളി ചെയ്തു കൊടുത്തു.

മിക്ക ദിവസങ്ങളിലും പട്ടിണി ആയിരുന്നെന്നും റമദനിലെ 30 ദിവസം കിട്ടിയ ഭക്ഷണം മാത്രമായിരുന്നു ജീവൻ നിലനിർത്തിയതെന്നും സനൽ പറഞ്ഞു. കേളി പ്രവർത്തകർ ഇടപെടുകയും വിഷയം ഏറ്റെടുജിക്കുകയും ചെയ്ത ശേഷമാണ് ആവശ്യമായ ഭക്ഷണം ലഭിച്ചു തുടങ്ങിയത് .
ജിദ്ദയിൽ പോയി വിരലടയാളം പതിച്ചെങ്കിലും പിന്നെയും 3 മാസം വേണ്ടി വന്നു എക്സിറ്റ് പെർമിറ്റ് കിട്ടാൻ. എക്സിറ്റ് കിട്ടിയ ഉടൻ കേളി പ്രവർത്തകർ കൊച്ചിയിലേക്കുള്ള ടിക്കറ്റു തരമാക്കി. കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരും സാമ്പത്തിക സഹായം നൽകി.
നാട്ടിൽ അമ്മയും , വിവാഹിതനായ ജ്യേഷ്ടനും മാത്രമാണ് സനലിന് ബന്ധുക്കളയായി ഉള്ളത്. ‘അമ്മ തട്ടുകട നടത്തിയാണ് ജീവിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!