ജിസാന്‍ – മോഷണ ലക്ഷ്യത്തോടെ സ്വന്തം വല്യുമ്മയെ ചില്ല് കഷ്ണം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ഐശ് ബിന്‍ത് മുഹമ്മദ് ബിന്‍ അലി കഅബിയെ കൊലപ്പെടുത്തിയ പേരമകന്‍ ഹസന്‍ ബിന്‍ സാലിം ബിന്‍ ശൗഇ കഅബിക്ക് ജിസാനില്‍ ആണ് വധശിക്ഷ നടപ്പാക്കിയത്.