റിയാദ്- ബത്ഹക്കടുത്ത ദബാബ് സ്ട്രീറ്റിൽ കാറിടിച്ച് മംഗലാപുരം സ്വദേശി മരിച്ചു. ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന ദക്ഷിണ കന്നഡ കൊട്ടേകാനി സ്വദേശി സിറാജുദ്ദീൻ (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ നിസ്സാര പരിക്കുകളോടെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് അപകടം സംഭവിച്ചത്.
മഗ്രിബ് നിസ്കാരത്തിന് മസ്ജിദിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവെയാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ കാർ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സിറാജുദ്ദീൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖാസിം സൈനബ ദമ്പതികളുടെ മകനാണ്.