ഒ​ളി​മ്പിക്സ് : സൗദിയുടെ മ​ഷാ​യേ​ൽ മെ​ഷാ​രി ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു

mashael meshari

സൗ​ദി അ​റേ​ബ്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്സി​ൽ പ​​ങ്കെ​ടു​ത്ത് വ​നി​ത നീ​ന്ത​ൽ താ​രം മ​ഷാ​യേ​ൽ മെ​ഷാ​രി അ​ൽ അ​യ്​​ദ്​​ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന 200 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ൽ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ പ്ര​തീ​ക്ഷ​യു​മാ​യി നീ​ന്താ​നി​റ​ങ്ങി​യ ഈ ​പെൺകുട്ടിക്ക് ആ​റാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വന്നു. എങ്കിലും ച​രി​ത്ര​പ​ര​മാ​യ ഈ ​വ്യ​ക്തി​ഗ​ത റെ​ക്കോ​ഡി​ലൂ​ടെ രാ​ജ്യ​ത്തി​​ന്റെ മു​ഖം ത​ന്നെ​യാ​യി മാ​റി മഷായേൽ. ഈ 17 ​കാ​രി അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളി​ൽ സൗ​ദി​യു​ടെ പ്ര​തീ​ക്ഷ​യായി മാ​റു​ക​യാ​ണ്.​

ചരി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സൗ​ദി​യി​ൽ​നി​ന്ന് നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ വ​നി​ത​താ​രം പ​​ങ്കെ​ടു​ക്കു​ന്ന​ത്. 10 അ​ത്‌​ല​റ്റു​ക​ളാ​ണ്​ ഇ​ത്ത​വ​ണ പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. അ​തി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്​​സി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​തും ​മ​ഷാ​യേ​ൽ അ​ൽ അ​യ്​​ദ്​​ ആ​ണ്. ഇ​തും ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന ആ​ദ്യ സൗ​ദി വ​നി​ത എ​ന്ന​തും പു​തി​യ ച​രി​ത്ര ​ര​ച​ന​യാ​യി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!