Search
Close this search box.

രോഗാവധി നിഷേധിക്കാൻ സ്ഥാപനത്തിന് അവകാശമില്ല:മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം

IMG-20230127-WA0012

റിയാദ് – ജീവനക്കാർക്കുള്ള രോഗാവധി നിഷേധിക്കാൻ സ്ഥാപനത്തിന് അവകാശമില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്ന ഏതൊരു തൊഴിലാളിക്കും വേതനത്തോടു കൂടിയ രോഗാവധി ലഭിക്കാൻ അവകാശമുള്ളതായി തൊഴിൽ നിയമത്തിലെ 117-ാമ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അതേസമയം രോഗാവധി നിഷേധിക്കാൻ സ്ഥാപനത്തിന് അവകാശമില്ലെങ്കിലും രോഗം സ്ഥിരീകരിക്കുന്ന അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ തേടാൻ സ്ഥാപനങ്ങൾക്ക് അവകാശമുണ്ട്.

വാർഷിക വേതന വർധന തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന കരാറിനും സ്ഥാപനം അംഗീകരിച്ച നിയമാവലിക്കും വിധേയമാണെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!