ഗാസയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവെച്ചു

meeting postponed

റിയാദ് – ഗാസയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവച്ചതായി സൗദി അറേബ്യ അറിയിച്ചു. അറബ് ലീഗിന്റെ സെക്രട്ടറിയേറ്റിന്റെയും ആഫ്രിക്കൻ യൂണിയൻ കമ്മീഷന്റെയും സഹകരണത്തോടെയാണ് അറബ് ആഫ്രിക്കൻ ഉച്ചകോടി മാറ്റിവെച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. ഗാസയിലെ നിലവിലെ സംഭവവികാസങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. അസാധാരണമായ അറബ് ഉച്ചകോടി ഈ മാസം 11ന് റിയാദിൽ നടക്കുന്നുണ്ട്. അറബ്-ആഫ്രിക്കൻ ഉച്ചകോടിയും 11ന് നടത്താനായിരുന്നു തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!