റിയാദ്: റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ അധ്യാപികയായ വീണാ കിരൺ (37) നിര്യാതനായി. കണ്ണൂർ കതിരൂർ സ്വദേശിനിയാണ്. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദ് ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 17 വർഷമായി റിയാദിലുള്ള വീണ ഒമ്പത് വർഷമായി മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭർത്താവ് കിരൺ ജനാർദ്ദനൻ മലസിലുള്ള ഇന്റർനാഷനൽ സോഫ്റ്റ്വെയർ കമ്പനിയിലെ ടെക്നിക്കൽ എഞ്ചിനീയർ ആണ്. മകൾ അവന്തികാ കിരൺ മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.