Search
Close this search box.

ചൂട് കുറയുന്നു: ഉച്ചസമയ തൊഴിൽ നിരോധനം പിൻവലിച്ചു

midday job

റിയാദ്- ചൂട് കുറയുന്ന സാഹചര്യത്തിൽ മൂന്നരമാസം നീണ്ട ഉച്ചസമയ ജോലി നിരോധനം പിൻവലിച്ചതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു ഉച്ചക്ക് 12 മുതൽ മൂന്നു മണിവരെ തൊഴിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും അവർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ദേശീയ തൊഴിൽ സുരക്ഷാ ആരോഗ്യ കൗൺസിലിന്റെയും മേൽനോട്ടത്തിലാണ് ഈ തീരുമാനം നടപ്പാക്കിയത്. 95 ശതമാനം സ്ഥാപനങ്ങളും ഈ വർഷം വ്യവസ്ഥ അംഗീകരിച്ചിരുന്നു. തൊഴിൽ കാരണമായുണ്ടാവുന്ന പരിക്കുകളും രോഗങ്ങളും ഇല്ലാതാക്കാൻ തൊഴിൽ സമയം ക്രമീകരിക്കാൻ എല്ലാ തൊഴിലുടമകളോടും ആവശ്യപ്പെട്ടിരുന്നതായും മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ബോധവത്കരണവും ഫീൽഡ് പരിശോധനയും മന്ത്രാലയം നടത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!