മക്ക – ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പരിശോധിക്കുന്നതിനായി മക്ക നഗരസഭ മൊബൈൽ ലബോറട്ടറികൾ ആരംഭിച്ചു. നഗരസഭയ്ക്കു കീഴിൽ മക്കയിൽ നിന്ന് അകലെയുള്ള മദ്‌റക, അസ്ഫാൻ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പരിശോധിക്കാനാണ് മൊബൈൽ ഫുഡ് ലബോറട്ടറികൾ ആരംഭിച്ചത്.