നജ്റാൻ- സൗദിയിലെ നജ്റാൻ പ്രവിശ്യയിൽ ഉഖ്ദൂദിൽ ഇസ് ലാമിക കാലഘട്ടത്തിനു മുമ്പുള്ള പുരാവസ്തുക്കൾ കണ്ടെത്തി. സൗദി ഹെറിറ്റേജ് കമ്മീഷനു കീഴിലെ പര്യവേഷണ വിഭാഗമാണ് വെങ്കല ലോഹം കൊണ്ട് നിർമിച്ച പശുവിന്റെ തല, ചാരുപടി, പുരാതന മോതിരങ്ങൾ, ശിലാ ലിഖിതങ്ങൾ തുടങ്ങി ഏതാനും പുരാവസ്തുക്കൾ കണ്ടെത്തിയത്.
ഗ്രാനൈറ്റ് കല്ലിലുള്ള പുരാതന ശിലാലിഖിതമാണ് അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്, ഒറ്റവരിയിൽ 230 സെ.മീ നിളവും 45 സെ.മീ വീതിയുമാണ് ശിലാലിഖിതത്തിനുള്ളത്, അക്ഷരങ്ങളിൽ പലതിനും 25 സെ.മീ വരെ നീളമുണ്ട് നജ്റാൻ മേഖലയിൽ കണ്ടെത്തുന്ന ഏറ്റവും വലിയ പുരാതന ലിഖിതമായിരിക്കുമിതെന്ന് പുരാവസ്തു വകുപ്പു കമ്മിഷൻ വക്താവ് വ്യക്തമാക്കി.
നജ്റാൻ മേഖലിയിൽ കഴിഞ്ഞു പോയ വിവിധ നാഗരികതക കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പര്യവേഷണ പ്രവർത്തനങ്ങളെന്ന് ഹെറിറ്റേജ് വകുപ്പ് ട്വീറ്ററിലൂടെ വ്യക്തമാക്കി.