ദേശീയ ചിഹ്നങ്ങൾ വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രമേയം പാസാക്കി സൗദി

saudi

റിയാദ്: ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രമേയം പാസാക്കി സൗദി അറേബ്യ. വാണിജ്യ മന്ത്രി മാജിദ് അൽ കസാബി ആണ് പ്രമേയം പുറത്തിറക്കിയത്. പുതിയ തീരുമാനം പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾ പ്രമേയം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ മുനിസിപ്പൽ ലംഘനങ്ങൾക്കുള്ള ശിക്ഷാ ചട്ടങ്ങൾ അനുസരിച്ച് നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 2022 സെപ്റ്റംബറിൽ വാണിജ്യ മന്ത്രാലയം ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികളെയും വാണിജ്യ സ്ഥാപനങ്ങളെയും നിരോധിച്ചിരിക്കുകയാണ്. ഭരണകർത്താക്കളുടേയും, ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങളും പേരുകളും കച്ചവടലക്ഷ്യത്തോടെ സാധനങ്ങളിൽ അച്ചടിച്ച് പുറത്ത് ഇറക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!