2030 ഓടെ സൗദിയുടെ പ്രകൃതിവാതക ഉൽപ്പാദനം 63 ശതമാനം ഉയരും

saudi natural gas

രാജ്യത്തെ പ്രകൃതിവാതക ഉൽപ്പാദനം 2030 ഓടെ 63 ശതമാനം വർധിച്ച് പ്രതിദിനം 21.3 ശതകോടി കുബിക് അടിയായി ഉയരുമെന്ന് സൗദി ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ജഫൂറ പാടത്ത് വലിയ അളവിൽ വാതകം നൽകാൻ ഞങ്ങൾക്ക് അവസരങ്ങളുണ്ട്. ജഫൂറ എണ്ണപ്പാടത്തിന്റെ മൂന്നാമത്തെ വിപുലീകരണത്തിലൂടെ പദ്ധതിയുടെ രണ്ടാം ഘട്ടവും രാജ്യത്തെ പ്രധാന വാതക ശൃങ്ങ്ല വിപുലീകരണ പദ്ധതിയുടെ മൂന്നാം ഘട്ടവും ആരംഭിക്കുന്നതിന്റെ ഭാഗമായി ദഹ്റാനിലെ സൗദി അരാംകോയുടെ ആസ്ഥാനത്ത് ഞായറാഴ്ച രണ്ടു കരാറുകളിൽ ഒപ്പുവെക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മൊത്തം കരാർ തുക 25 ശതകോടി ഡോളറാണ്. പ്രധാന വാതക കുഴൽ ശൃങ്കലയുടെ നിലവിലെ ദൈർഖ്യം ഏകദേശം 4,000 കിലോമീറ്ററാണ്. ഇലക്ടിസിറ്റി, ജലശുദ്ധീകരണ പ്ലാന്റുകൾ, പെട്രോകെമിക്കൽ ഉത്പാദന പ്ലാന്റുകൾ എന്നിവയുൾപ്പടെ 40 സ്ഥാപനങ്ങളുമായി പദ്ധതിയെ ബന്ധിപ്പിക്കും. രാജ്യം നിലവിൽ പ്രതിദിനം 13.5 ശതകോടി ക്യുബിക് അടി വാതകം ഉപയോഗിക്കുന്നുണ്ട്. അനുബന്ധ വാതകം കത്തിക്കുന്നത് നിർത്തലാക്കുന്നത് 10 ലക്ഷം ടൺ കാർബൺഡൈ ഓക്സൈടിനു തുല്യമായത് നീക്കം ചെയ്യുന്നതിന് സംഭാവന ചെയ്യുമെന്നും ഊർജ്ജ മന്ത്രി പറഞ്ഞു.

മൂന്നാമത്തെ വിപുലീകരണം പ്രതിദിനം 3.15 ശതകോടി ക്യുബിക് അടി വാതക കുഴൽ ശ്രിങ്കാലയിലെക്ക് എത്തും. ഈ പദ്ധതിക്ക് സർക്കാർ ധനസഹായം നൽകുമെന്നും അതിന്റെ ഉടമസ്ഥതയിലുള്ളതായിരിക്കുമെന്നും ഊർജ്ജ മന്ത്രി പറഞ്ഞു. വരുമാനം ഉണ്ടാക്കി രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ വർധിപ്പിക്കാൻ ഇത് സഹായിക്കും. അറ്റകുറ്റപ്പണികൾ അരാംകോ ആയിരിക്കും നടത്തുകയെന്നും മാന്തി പറഞ്ഞു. ജെഫൂറ പാടത്തിന്റെ വികസനവും ഗ്യാസ് പൈപ്പിന്റെ വിപുലീകരണവും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന് സംഭാവന നൽകുമെന്ന് ഊർജ മന്ത്രി പറഞ്ഞു.

രണ്ടു പദ്ധതികളും പൂർത്തിയാകുമ്പോൾ പ്രതിവർഷ വരുമാനം ഏകദേശം 20 ശതകോടി ഡോളർ ആകും. 2030 ഓടെ സമ്പത് വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ ഗ്യാസ് പര്യവേക്ഷണവും ഡ്രില്ലിങ് പ്രോജക്ടുകളും വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ അരാംകോയുമായി ചേർന്ന് പ്രവർത്തിക്കും. 2040 ലെ ലക്ഷ്യങ്ങളുമായി മുന്നേറാൻ ഞങ്ങൾ ഇപ്പോൾ മുതൽ തയാറാകുകയാണ്. അരാംകോ പ്രസിഡന്റ് അമീർ നാസറിന് തൻ കത്തയച്ചിട്ടുണ്ട് അതിൽ ‘അടുത്ത വിപുലീകരണം വരുന്നു’ എന്ന വ്യക്തമാക്കിയിട്ടുണ്ട്. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ ഞങ്ങൾ ഇപ്പോഴും റെക്കോർഡ് സംഖ്യകൾ കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും അരാംകോയിലും ‘സാബിക്കിലു’ പൊതുവെ ഊർജ്ജ മേഖലയിലും ഞങ്ങൾ വിജയിച്ചിട്ടുണ്ടെന്നും ഊർജ മാന്തി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!