സൗദി അറേബ്യയിൽ ചില ഗവർണറേറ്റുകളിൽ മാറ്റം പ്രഖ്യാപിച്ച് സൽമാൻ രാജാവ്

king salman

ജിദ്ദ-സൗദി അറേബ്യയിൽ ചില ഗവർണറേറ്റുകളിൽ മാറ്റം പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ മന്ത്രി പദവിയോടെ സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേശകനായി നിയമിച്ചു. സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ മദീനയുടെ പുതിയ അമീറായി മന്ത്രി പദവിയോടെ നിയമിച്ചു.

മക്കയുടെ ഡെപ്യൂട്ടി അമീറായിരുന്ന ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ തൽസ്ഥാനത്തുനിന്ന് മാറ്റി. സൗദ് ബിൻ മിഷ്അൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ മക്കയുടെ ഡെപ്യൂട്ടി അമീറായി നിയമിച്ചു. കിഴക്കൻ പ്രവിശ്യയുടെ ഡെപ്യൂട്ടി അമീർ അഹമ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ മാറ്റി. സൗദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ കിഴക്കൻ പ്രവിശ്യയുടെ ഡെപ്യൂട്ടി അമീറായി നിയമിച്ചു. ഖാലിദ് ബിൻ സൗദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ തബൂക്ക് മേഖലയുടെ ഡെപ്യൂട്ടി അമീറായി നിയമിച്ചു. ഖാലിദ് ബിൻ സത്താം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനെ അസീർ മേഖലയുടെ ഡെപ്യൂട്ടി അമീറായി നിയമിച്ചു.

അൽജൗഫ് മേഖലയുടെ ഡെപ്യൂട്ടി അമീറായി മിത്അബ് ബിൻ മിഷ്അൽ ബിൻ ബദർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനെയും നിയമിച്ചു. മൻസൂർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ അബ്ദുൾ റഹ്മാൻ രാജകുമാരനെ, ഹഫർ അൽബത്തീൻ ഗവർണർ സ്ഥാനത്തുനിന്നും ഒഴിവാക്കി, അബ്ദുൾ റഹ്മാൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ ഫർഹാൻ രാജകുമാരനെ മികച്ച റാങ്കോടെ ഗവർണറായി നിയമിച്ചു.

ഡോ. ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ ഫാലിഹ് അൽഫാലിഹിനെ ആഭ്യന്തര സഹമന്ത്രിയായി നിയമിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായി ഡോ. ഖാലിദ് ബിൻ ഫാരിദ് ബിൻ അബ്ദുൽ റഹ്മാൻ ഹദ്രാവിയെ മികച്ച റാങ്കോടെ റോയൽ കോർട്ടിന്റെ ഉപദേശകനായി നിയമിച്ചു.

ഖലീൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സലാമയെ വ്യവസായ, ധാതു വിഭവ വകുപ്പിന്റെ ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. മുസൈദ് ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദാവൂദിനെ വിശുദ്ധ നഗരങ്ങളുടെ സെക്രട്ടറിയായി നിയമിച്ചു. അബ്ദുല്ല ബിൻ മഹ്ദി ബിൻ അലി ജലിയെ മികച്ച റാങ്കോടെ അസീർ മേഖലയുടെ സെക്രട്ടറിയായി നിയമിച്ചു. ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽമഗ്ലൂഥിനെ ഇൻഫർമേഷൻ അസിസ്റ്റന്റ് മന്ത്രിയായി നിയമിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!