ഇന്ത്യൻ കോൺസൽ ജനറലായി ഫഹദ് അഹമ്മദ് ഖാൻ സൂരി ചുമതലയേറ്റു

indian consel general

ഇന്ത്യൻ കോൺസുലേറ്റിൽ പുതുതായി നിയമിതനായ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ചുമതലയേറ്റു. നിലവിലെ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് നിയമനം. ആന്ധ്രപ്രദേശ് കുർണൂൽ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാൻ സൂരി.

ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ, കോമേഴ്‌സ് കോൺസുൽ മുഹമ്മദ് ഹാഷിം, മറ്റു കോൺസൽമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർ പുതിയ കോൺസുൽ ജനറലിനെ കോൺസുലേറ്റിൽ സ്വീകരിച്ചു. എൻജിനീയറിങ്ങിലും ബിസിനസ്‌ മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാൻ സൂരി ഇന്ത്യൻ ഫോറിൻ സർവിസിൽ (ഐ.എഫ്.എസ്) 2014 ബാച്ചുകാരനാണ്. വാണിജ്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!