ഹിജ്‌റ വർഷാരംഭത്തിൽ പുതിയ മിമ്പർ ഉദ്ഘാടനം ചെയ്തു

mimber

മക്ക – പുതിയ ഹിജ്‌റ വർഷത്തിലെ ആദ്യ ജുമുഅ ഖുതുബക്ക് ഹറംകാര്യ വകുപ്പ് പുതിയ മിമ്പർ (പ്രസംഗപീഠം) ഉദ്ഘാടനം ചെയ്തു. സവിശേഷമായ ഇസ്‌ലാമിക വാസ്തുശൈലിയിലാണ് മിമ്പർ നിർമിച്ചിരിക്കുന്നത്. മതാഫിനോട് ചേർന്ന് ഹറമിൽ പുതുതായി നിർമിച്ച സൗദി കോറിഡോറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വർഷം ആരംഭിച്ച ഹറംകാര്യ വകുപ്പിന്റെ പുതിയ ഐഡന്റിറ്റിയെ അടിസ്ഥാനമാക്കിയാണ് മിമ്പർ നിർമിച്ചിരിക്കുന്നത്.

സൗദി കോറിഡോർ രൂപകൽപനയിൽ ഊന്നിയാണ് ഹറംകാര്യ വകുപ്പ് പുതിയ ലോഗോയും തയാറാക്കിയിരിക്കുന്നത്. നിരവധി സവിശേഷതകളാണ് സൗദി കോറിഡോറിന്റെ രൂപകൽപനയിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ പ്രധാനം തീർഥാടകരുടെ സൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ഹറമിൽ വലിയ ഇടങ്ങൾ ഒരുക്കുക എന്നതാണ്.

പ്രത്യേക അലങ്കാരദ്വീപങ്ങൾ, മാർബിൾ പൊതിഞ്ഞ തൂണുകൾ, സീലിംഗിലെ തിളങ്ങുന്ന നിറങ്ങൾ എന്നിവ ഇടനാഴിയിൽ അലങ്കാരത്തിനായി ഒരുക്കിയിട്ടുണ്ട്. ഇവിടെ വിവിധ നിറങ്ങളിലുള്ള മാർബിൾ വിരിക്കുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!