റിയാദ്: പുതുതായി നിയമിതരായ മന്ത്രി ഇബ്രാഹിം അൽ സുൽത്താനും മാധ്യമ മന്ത്രി സൽമാൻ അൽ ദോസരിയും സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മന്ത്രിസഭാ പുനഃസംഘടനയിൽ ഉദ്യോഗസ്ഥരെ അവരുടെ പുതിയ തസ്തികകളിലേക്ക് നിയോഗിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവ് ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്.