Search
Close this search box.

അടുത്ത മാസം സൗദിയിൽ പുതിയ ടെലിവിഷൻ ചാനൽ വരുന്നു : രാജ്യത്തിൻറെ സംസ്കാരവും പൈതൃകവും മുഖ്യവിഷയം

new channel

ജിദ്ദ – രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും വ്യക്തമാക്കുന്നതിന് സൗദി അറേബ്യ സെപ്റ്റംബറിൽ ഒരു പുതിയ ടെലിവിഷൻ ചാനൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ചാനലിന്റെ പ്രവർത്തങ്ങൾക്കായി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ എംബിസി ഗ്രൂപ്പ് ചെയർമാൻ വാലിദ് ഇബ്രാഹിം അൽ ഇബ്രാഹിമുമായി കരാർ ഒപ്പ് വെച്ചു. 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന വൈവിധ്യമാർന്ന പ്രോഗ്രാമിംഗിലൂടെ സൗദി സംസ്കാരം വ്യക്തമാക്കുകയാണ് ചാനലിന്റെ ലക്ഷ്യം.

എം‌ബി‌സിയുടെ സാറ്റലൈറ്റ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകുന്ന ചാനൽ, ആഗോള സ്വാധീനമുള്ള ഒരു സാംസ്കാരിക കേന്ദ്രമായി രാജ്യത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിനും നാഗരിക സംഭാവനകൾക്കും ഊന്നൽ നൽകുന്ന സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായാണ് ചാനൽ അവതരിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!