Search
Close this search box.

കഅ്ബാലയത്തിൽ പുതിയ കിസ്‌വ അണിയിച്ചു

kiswa

മക്ക – വിശുദ്ധ കഅ്ബാലയത്തെ പതിവു പോലെ തന്നെ പുതിയ കിസ്‌വ അണിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കിസ്‌വ മാറ്റ ജോലികൾ ഹറംകാര്യ വകുപ്പ് ആരംഭിച്ചത്. പഴയ കിസ്‌വയിലെ സ്വർണ അലങ്കാരപ്പണികൾ നീക്കം ചെയ്ത് പഴയ കിസ്‌വ അഴിച്ചുമാറ്റി പുതിയ കിസ്‌വ അണിയിക്കുകയായിരുന്നു. കിസ്‌വയിൽ സ്വർണ അലങ്കാരപ്പണികൾ ചെയ്ത 53 ഭാഗങ്ങളാണുള്ളത്. 114 വിദഗ്ധരാണ് സ്വർണ നൂലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ ചെയ്ത ഭാഗങ്ങൾ നിർമിക്കുന്നത്. പൂർണമായും കൈകൾ ഉപയോഗിച്ചാണ് ഈ ജോലികൾ ചെയ്യുന്നത്. ഒരു സ്വർണ ഭാഗം നിർമിക്കാൻ 60 മുതൽ 120 വരെ ദിവസമെടുക്കും. കിസ്‌വയിലെ അലങ്കാരപ്പണികൾക്ക് 100 കിലോ വെള്ളിയും 120 കിലോ സ്വർണവുമാണ് ഉപയോഗിക്കുന്നത്.

മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്. കഴിഞ്ഞ കൊല്ലം മുതൽ കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!