ജിദ്ദ – ഉപയോക്താക്കൾക്ക് ജവാസാത്ത് സേവനങ്ങൾ നൽകാൻ വാട്സ് ആപ്പിൽ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന അനൗദ്യോഗിക അക്കൗണ്ടുകളുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ ജവാസാത്ത് മുന്നറിയിപ്പ് നൽകി. വാർത്തകളും വിവരങ്ങളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് തേടണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.