Search
Close this search box.

സൗദിയിൽ വാഹനാപകടത്തിൽ മൂന്നു മലയാളി നഴ്‌സുമാർക്ക് പരിക്കേറ്റു

accident

ജിദ്ദ- ഇർഫാൻ ആന്റ് ബഗീദോ ജനറൽ ആശുപത്രിയിലെ ജീവനക്കാരായ മൂന്നു മലയാളി നഴ്‌സുമാർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ സ്വദേശിനി സിനിയാണ് ഗുരുതരമായി പരിക്കേറ്റ് ഇർഫാൻ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്നത്. പരിക്കേറ്റ മറ്റു രണ്ടുപേർ സഹവർത്തകരായ മെറിൻ, ആശ എന്നിവരാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ബുധനാഴ്ച അർധ രാത്രിയോടെ ഫൈസലിയയിലാണ് അപകടം ഉണ്ടായത്. ജോലിക്കു ശേഷം കെ.എഫ്.സി കഴിക്കാൻ പോയി മടങ്ങുമ്പോഴാണ് മൂന്നു പേരും അപകടത്തിൽപെട്ടത്. ഇടിച്ച വാഹനം നിർത്താതെ പോയി. പിന്നീട് വാഹനത്തെ കണ്ടെത്തിയതായും വിവരമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!