Search
Close this search box.

റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്ക് വിസയടിച്ചു തുടങ്ങി

re entry

റിയാദ്- റീ എൻട്രിയിൽ പോയി സൗദിയിലേക്ക് തിരിച്ചുവരാൻ കഴിയാതിരുന്നവർക്ക് മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന് വിസകൾ അടിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സമർപ്പിച്ച പാസ്‌പോർട്ടുകളിലാണ് വിസ സ്റ്റാമ്പ് ചെയ്ത് തുടങ്ങിയത്. വിസ സ്റ്റാമ്പ് ചെയ്യാൻ നേരത്തെ ജവാസാത്ത് പ്രിന്റോ മറ്റു രേഖകളോ കോൺസുലേറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഇല്ലാതെയാണ് സ്റ്റാമ്പിംഗ് പൂർത്തിയാക്കിയത്.

സൗദിയിൽ നിന്ന് റീ എൻട്രിയിൽ പോയവർക്ക് മൂന്നു വർഷത്തേക്ക് പുതിയ വിസയിൽ വരുന്നതിന് വിലക്കുണ്ടായിരുന്നത് ജനുവരി ഒന്നാം തിയ്യതി മുതലാണ് നീക്കം ചെയ്തത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മേഖലയിൽ ജവാസാത്ത് സന്ദേശം അയച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഇത്തരംആളുകൾക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യാൻ തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇത്തരം വ്യക്തികളുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്തത്. ഇവർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു.

കോവിഡ് സമയത്ത് റീ എൻട്രിയിൽ പോയവർക്കാണ് പുതിയ വ്യവസ്ഥ ഏറെ ആശ്വാസമായത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം വൻതുക മുടക്കി മറ്റൊരു രാജ്യത്ത് ക്വാറന്റൈനിൽ കഴിയാനോ വൻ തുകക്ക് ടിക്കറ്റ് എടുക്കാനോ പലർക്കും സാധിച്ചിരുന്നില്ല. അതേസമയം അവരുടെ ഇഖാമയും റീ എൻട്രിയും സൗദി രാജാവിന്റെ കാരുണ്യത്തിന്റെ ഭാഗമായി കാലാവധി ദീർഘിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ പലർക്കും എപ്പോഴാണ് റീ എൻട്രി അവസാനിച്ചതെന്ന് പോലും അറിയാൻ സാധിച്ചിരുന്നില്ല. ഇവരിൽ ചിലർ പുതിയ തൊഴിൽ, ഉംറ വിസകളിൽ സൗദിയിലെത്തിയെങ്കിലും വിമാനത്താവളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. തിരിച്ചയക്കപ്പെടുകയായിരുന്നു. പുതിയ വ്യവസ്ഥയിൽ റീ എൻട്രിയിലെത്തി ഇഖാമ കാലാവധി കഴിഞ്ഞ ആർക്കും പുതിയ തൊഴിൽ, സന്ദർശക, ഉംറ വിസകളിൽ വരുന്നതിന് തടസ്സമില്ല. ഇഖാമ കാലാവധിയൊന്നും കോൺസുലേറ്റ് പരിശോധിക്കുന്നില്ലെങ്കിലും വരുന്നവർ ഇഖാമ കാലാവധി കഴിഞ്ഞെന്ന് ഉറപ്പുവരുത്തുന്നതാണ് നല്ലത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!