ഖമീസ് മുശൈത്ത്- സൗദിയിൽ ഖമീസില്‍ ഇന്ത്യക്കാരന് റോഡ് മുറിച്ചു കടക്കവേ ദാരുണാന്ത്യം.
കൊല്‍ക്കത്ത സ്വദേശി പ്രഭീര്‍ കുമാറാണ്(45) കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. കല്യാണ മണ്ഡപത്തിലെ ജീവനക്കാരനായ ഇദ്ദേഹം വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിക്ക് ഖമീസ് മുശൈത്ത് റിയാദ് റോഡിലെ ഹയാത്ത് ഹോസ്പിറ്റലിന് സമീപം റോഡ് ക്രോസ് ചെയ്യുകയായിരുന്നു. വാഹനാപകടത്തില്‍ സമീപത്ത് റോഡ് കുറുകേ കടക്കാൻ നടപ്പാലം ഉണ്ടായിരുന്നുവെങ്കിലും ഏറേ തിരക്കേറിയ റോഡ് മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമായത്. ഗുരുതര പരിക്കേറ്റ ഇയാളെ ഉടന്‍ ഹയാത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഹയാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
പ്രധാന പാതകള്‍ ക്രോസ് ചെയ്യരുതെന്ന് ട്രാഫിക്ക് വിഭാഗത്തിന്റെ കരശന നിര്‍ദേശമുണ്ട്. ഇങ്ങിനെ ക്രോസ് ചെയ്യുന്നവരില്‍നിന്ന് ആയിരം റിയാല്‍ വരെ ഫൈന്‍ ഈടാക്കുന്നുമുണ്ട്. എങ്കിലും അശ്രദ്ധമായി പലരും ഇതു തുടരുകയാണ്. പ്രധാന ഇടങ്ങളിലെല്ലാം ഇരുമ്പ് ഗ്രില്ല് പണിതിട്ടുണ്ടെങ്കിലും എളുപ്പമെത്താന്‍ പലര്‍ക്കും ഇതൊരു തടസ്സമല്ല. പൂര്‍ണ്ണമായും തെറ്റ് പ്രഭീര്‍ കുമാറിന്റെതാണെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ നിഗമനം.