Search
Close this search box.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച് ഫെസ്റ്റിവലുകൾക്ക് തുടക്കം

orange festival

റിയാദ്- സൗദി അറേബ്യയിൽ ഓറഞ്ച് വിളവെടുപ്പ് ആരംഭിച്ചതോടെ വിവിധ പ്രദേശങ്ങളിൽ ഓറഞ്ച് ഫെസ്റ്റിവലുകൾക്ക് തുടക്കം. മരുഭൂ തോട്ടങ്ങളിൽ ഈത്തപ്പനകൾക്ക് ഇടവിളയായി നട്ടുപിടിപ്പിക്കുന്ന ഓറഞ്ച് ചെടികളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഓറഞ്ചുകൾ പഴുത്തു തുടങ്ങും. ഇതോടെ നഗരസഭകൾ മുന്നിട്ടിറങ്ങി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള സൗകര്യങ്ങളൊരുക്കും. പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ വിപുലമായ സൗകര്യങ്ങളൊരുക്കി ദിവസങ്ങൾ നീളുന്ന ഉൽസവങ്ങൾ സംഘടിപ്പിക്കും. തോട്ടങ്ങളിൽ വിളയുന്ന വിവിധയിനം ഓറഞ്ചുകളടക്കം എല്ലാ ഉൽപന്നങ്ങളും കർഷകർ അവിടെയെത്തിച്ച് നേരിട്ട് വിൽക്കും.

മൂന്നാമത് അൽഉലാ ഓറഞ്ചുൽസവം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. അടുത്ത ശനിയാഴ്ച സമാപിക്കും. അൽഉലായിലെ എല്ലാ തരം തനത് വിളകളും ഇവിടെ വിൽക്കാനെത്തിക്കുന്നുണ്ട്. അൽഉലായുടെ താഴ്‌വരകളിലും സമതലങ്ങളിലുമായി രണ്ട് ലക്ഷത്തോളം ഓറഞ്ച് മരങ്ങളുണ്ടെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം ഓറഞ്ചുൽപാദനത്തിന്റെ 30 ശതമാനവും ഇവിടെയാണ്. 15,000 ടൺ ഓറഞ്ച് പ്രതിവർഷം ഇവിടെ വിൽപന നടത്തുന്നു. അൽഉലായിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഓറഞ്ചുൽസവം ഏറെ ഹൃദ്യമാണ്.

ഓറഞ്ചുകൾക്ക് ഫലഭൂയിഷ്ഠമായ മണ്ണാണ് ഹരീഖിലേക്ക്. മലകൾ അതിരിട്ട് നിൽക്കുന്ന ഈ പ്രദേശത്തെ എല്ലാ ഈത്തപ്പന തോട്ടങ്ങളിലും ഓറഞ്ചുകൾ വിളയുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ഹായിലിലെ ഓറഞ്ച് ഫെസ്റ്റിവൽ സമാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!