Search
Close this search box.

റിയാദിൽ വർക്കല സ്വദേശി വാഹനാപകടത്തിൽ മരിച്ചു

varkala native

റിയാദ്- റിയാദിൽ തിരുവനന്തപുരം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. റിയാദിൽ നിന്ന് ദമാമിലേക്ക് ലോറിയിൽ ലോഡുമായി പോവുകയായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ് മരിച്ചത്. ദമാം ഹൈവേയിൽ റിയാദ് ചെക്ക് പോയിന്റിന് സമീപമാണ് അപകടം സംഭവിച്ചത്. മൃതദേഹം റുമാല് ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇദ്ദേഹം ഓടിച്ചിരുന്ന ലോറി മറിഞ്ഞായിരുന്നു അപകടം. മോഹനൻ വാസുദേവൻ ലത ദേവദാസൻ ദമ്പതികളുടെ മകനാണ്. അനക വിജയകുമാർ ആണ് ഭാര്യ. മോഹനൻ മകനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!