ജിദ്ദ – ആംബുലൻസുകൾ അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാൻ മുൻഗണന നൽകാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഈ നിയമ ലംഘനത്തിന് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിന്, എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാൻ മുൻഗണന നൽകണമെന്ന് ഡ്രൈവർമാരോട് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.