ലോറിയുടെ അടി ഭാഗത്ത് രഹസ്യ അറയുണ്ടാക്കി മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ചു; നിരവധി പേർ അറസ്റ്റിൽ

people arrested

മക്ക: മണ്ണ് കയറ്റിയ ലോറിയുടെ അടി ഭാഗത്ത് രഹസ്യ അറയുണ്ടാക്കി മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്. ഹജ്ജിലെ പ്രധാന ചടങ്ങ് നടക്കുന്ന അറഫ ദിനത്തിലാണ് 99-പേരെ കുത്തി നിറച്ച ലോറിയുമായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിസിറ്റ് വിസയിൽ എത്തിയവരെയാണ് ഇത്തരത്തിൽ കൊണ്ടുപോയത്.

മരുഭൂമിയിലൂടെ നടന്ന് മക്കയിലെത്താൻ ശ്രമിച്ച 119 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരും സന്ദർശക വിസയിൽ എത്തിയവരാണ്. അറസ്റ്റിലായവരെ എല്ലാം സുരക്ഷാ വകുപ്പുകൾക്ക് കൈമാറിയതായി പോലീസ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!